''അന്ത്രു''വെന്നാണ് കഥാനായകന്റെ പേര്. ഉമ്മയും ഉപ്പയും പേരുചൊല്ലി വിളിച്ചത് അബ്ദുറഹ്മാന്‍ എന്നാണ്. വളര്ന്നു വരുന്ന രീതി കണ്ടപ്പോള്‍ നാട്ടുകാര്‍ ''അന്തര്മാന്‍''എന്നും കയ്യിലിരിപ്പ് ശരിക്കുമാറിയാവുന്ന ഞങ്ങള്‍ ''അന്ത്രു''എന്നും വിളിമാറ്റം ചെയ്തതാണ്. അന്ത്രു ഒരു സംഭവമാണ', എന്നല്ല മഹാസംഭവമെന്നു തന്നെ പറയാം. ജനിക്കുന്ന സമയത്ത്.. ശരിക്ക് പറഞ്ഞാല്‍ 9 മാസവും 9 ദിവസവും കഴിഞ്ഞാല്‍ എല്ലാ കുട്ടികളും ഭൂമിയില്‍ വന്നു കീ കീ കാ കാ എന്ന് വിലവിളിക്കും. അന്ത്രു ആരാ മോന്‍. 9 മാസവും19 ദിവസവും കഴിഞ്ഞിട്ടും അന്ത്രു വന്നില്ല. നബീസാത്ത [ഉമ്മ] പഠിച്ച പണി 18 ഉം നോക്കി,വയറ്റാട്ടി നബീസാതാന്റെ ദേഹത്ത് വേള്ഡുകപ്പു നടത്തി ,അന്ത്രു അനങ്ങിയില്ല . ഒടുവില്‍ ജില്ലാ ആശുപത്രിയിലെ കഥകളിയും കഴിഞ്ഞു മെഡിക്കല്‍ കോളേജിലാണ് അന്ത്രു ഭൂചാതനായത്.
ആഴ്ചകള്‍ മാസങ്ങള്ക്കും മാസങ്ങള്‍ വര്ഷകങ്ങള്ക്കുംി വഴിമാറി. വീട്ടുകാര്ക്ക് കണ്ണീരും അയല്ക്കാകര്ക്ക്ള പേടിയും നാട്ടുകാര്ക്നായ തൊന്തരവും സമ്മാനിച്ചുകൊണ്ട് അന്ത്രു വളര്ന്നു . സ്കൂളിലെത്തിയപ്പോള്‍ കുട്ടികള്‍ അന്ത്രുവിനെകണ്ട് കാര്യങ്ങള്‍ മനസ്സിലാക്കി. എന്നുപറഞ്ഞാല്‍ അന്ത്രു ചെയ്യുന്നതെന്തോ അത് ചെയ്യാന്‍ പാടില്ലാത്തതാനെന്നു കുട്ടികള്തികരിച്ചരിഞ്ഞു. സ്കൂളില്‍ പോകുമ്പോഴും വരുമ്പോഴും വഴിവക്കിലെ വീടുകളില്‍ ഒരാളെങ്കിലും പുറത്തിറങ്ങി നില്ക്കു മായിരുന്നു. അന്ത്രു പ്രതിഷ്ടക്കുള്ള ദേവീവിഗ്രഹവുമായി എഴുന്നുള്ളുന്നത് കൊണ്ടല്ല . മുറ്റത്തുള്ള മാവ്, പേരയ്ക്ക,പൂചെടികള്‍ എല്ലാം അവര്‍ കാശുകൊടുത്തു വാങ്ങിയതായിരുന്നു. പക്ഷെ റോഡുവക്കിലെ മാവിനും തെങ്ങിനും പഞ്ചായത്ത് പ്രസിഡണ്ട്നു കാവല്‍ നില്ക്കാന്‍ കഴിയില്ലല്ലോ. അതുകൊണ്ട് കേരളപോലീസ് വെടിവെക്കുന്നത് പോലെ അകാശതെക്കുള്ള ഉന്നം പിടിക്കലില്‍ അന്ത്രുവിനുള്ള കഴിവ് വളരെവേഗം വളര്ന്നു കൊണ്ടിരുന്നു. ഒരിക്കല്‍ അന്ത്രുവിനു ഉന്നം പിഴച്ചു. ഇന്ത്യന്‍ ബഹിരാകാശനിരീക്ഷകര്‍ റോക്കറ്റ് വിട്ടമാതിരി എങ്ങോട്ട് പോയെന്നൊരു നിശ്ചയവുമില്ല. . ഇച്ചിരി കഴിഞ്ഞപ്പോള്‍ ''ന്റമ്മചിയെ ഏതു അറാംപിറന്നോനാടാ''.. തൊട്ടടുത്ത തോട്ടത്തില്‍ കുനിഞ്ഞു നിന്ന് പുല്ലെരിയുന്ന മറിയാമ്മചേട്ടത്തിയുടെ നടുപ്പുറതാണത് പതിച്ചത്.
UPസ്കൂളില്‍ എതിയപ്പോല്തന്നെ പഠിക്കാന്‍ പാടില്ലാത്തതെല്ലാം അന്ത്രു പഠിച്ചു കഴിഞ്ഞിരുന്നു. മുതിര്ന്ന് പെണ്കുിട്ടികള്ക്കും അതിലും മുതിര്ന്നെ ടീച്ചര്മാനര്ക്കും അന്ത്രു ഒരു തന്തുറുവായി. ഹൈസ്കൂളിലും തന്റെ നിലവാരം കാത്തു സൂക്ഷിക്കാന്‍ അന്ത്രു പരമാവധി ശ്രമിച്ചു. മിക്ക സമയങ്ങളിലും ക്ലാസ്സിനു പുറത്താണെങ്കിലും കുട്ടികള്ക്കെകല്ലാം വീരപുരുഷനായിരുന്നു പരോപകാരിയായ അന്ത്രു. പ്രതിഫലമായി പ്രഹരങ്ങളും പ്രാക്കുകളുമാണ് പലപ്പോഴും കിട്ടാരുള്ളതെന്നു മാത്രം. ഒരിക്കല്‍ പാന്റ്സിന്റെ സിബ്ബിടാന്‍ മറന്ന മത്തായി സാറിനു ആവിശ്യപ്പെടാതെ തന്നെ സിബ്ബിട്ടു കൊടുക്കാന്‍ തയ്യാറായതിനു എന്തോരംതല്ലാകിട്ടിയത്. അതുപോലെ കണക്കു ക്ലാസ്സില്‍ ശബ്നടീച്ചര്‍ പുറംതിരിഞ്ഞു നിന്ന് കണക്കെഴുതുകയായിരുന്നു. A2 +B2 =C2 അന്ത്രു മാത്രമാണത് കണ്ടത് ടീച്ചറുടെ സാരിത്തലപ്പില്കൂടി മേലോട്ട്കേറുന്നു ഒരെമെണ്ടന്‍ കമ്പിളിപ്പുഴു. ഏതാണ്ട് മധ്യഭാഗത്ത് എത്തിയിട്ടുണ്ട്. ഒട്ടുംഅമാന്തിച്ചില്ല. ഓടിച്ചെന്നു ഒട്ടതട്ടിനു പുഴുവിനെ തെറിപ്പിച്ചു. ''സന്തോഷംകൊണ്ട്'' നിലവിളിച്ചത് ടീച്ചര് മാത്രമല്ല കുട്ടികളും കൂടിയായിരുന്നു. ആ പുഴുവെങ്ങാനും ടീച്ചറെ കടിചിരുന്നെകിലോ ... പക്ഷേ അതിനും അന്ത്രുവിനു തല്ലു മാത്രമാണ് കിട്ടിയത്. ചുരുക്കത്തില്‍ ഉപകാരത്തിനും പരോപകാരത്തിനും കിട്ടുന്നതെല്ലാം തഥൈവ. വിദ്യ''അഭ്യാസം''പത്താം വര്ഷ ത്തില്‍ എത്തിയെങ്കിലും തെറ്റാതെ നാലുവാക്ക് മലയാളം പറയാന്‍ അന്ത്രുവിനു കഴിയില്ല. അതിന്റെ അഹങ്കാരം പുറത്തു കാണിക്കാത്തത് കൊണ്ട് ആര്ക്കും അറിയില്ലാന്നു മാത്രം. ഒരിക്കല്‍ സ്കൂളിനടുത്തുള്ള പാടത്തിലൂടെ കൂട്ടുകാരോടൊത്ത് നടക്കുമ്പോള്‍ ദാണ്ടേ തന്റെ പച്ചക്കറി തോട്ടത്തില്‍ നില്ക്കു ന്നു കബീര്മാഷും മകള്‍ സഫ്നതും. സഫ്നതിന്റെ കയ്യില്‍ കുറച്ചു വള്ളിപ്പയര്‍[ പച്ചപ്പയര്‍] ഉണ്ടായിരുന്നു. സുന്ദരിയായ സഫ്നതിനെനോക്കി കൂട്ടുകാര്‍ കേള്ക്കെ മാഷോടൊരു കുശലം പറച്ചില്‍ നടത്തി. ''മാഷേ പച്ചക്കറി ''സംഭാര''ത്തിലാണല്ലേ''?. സഫനത് കൂട്ടുകാരെയും അവര്തിരിച്ചും നോക്കി മിഴിചിരിക്കെ ആ ഗുരു ശിഷ്യന് തിരുത്തിക്കൊടുത്തു ''സംഭാര''മല്ല മോനെ ''സംഭരണം''. ഒരു ഞായറാഴ്ച അന്ത്രു കൂട്ടുകാരെ വിളിച്ചു പറഞ്ഞു ടൌണില്‍ മോഹന്ലാിലിന്റെ പടം കളിക്കുന്നു. ''അടിദേവന്‍'' മൊത്തം അടിയാണെന്നാ തോന്നുന്നത്. സ്ടണ്ട് അവന്ടൊരു വീക്നസ്സുമാണ്. കൂട്ടുകാരെല്ലാം ചേര്ന്ന് വണ്ടികയറി. ടൌണില്‍ ചെന്നപ്പൊഴാണറിഞ്ഞത് പടം ''അഗ്നിദേവന്‍'' ആണ്. 'ഡി' യും'ഗ്നി' യും മാറിപ്പോയതാണ്. ഇങ്ങനെയൊക്കെയാണെങ്കിലും അന്ത്രുവിന്റെ കൂട്ടുകാര്‍ k മുരളീധരനോട് അണികള്‍ ചെയ്തത് പോലെ വലിക്കുകയില്ല. ആ ഉറപ്പ് അന്ത്രുവിനുണ്ട്.അന്ത്രുവിനു മാത്രം...
ആകാശവാണി വാര്ത്ത കള്‍ വായിക്കുന്നത് സുഷമ. എന്നും കാലത്ത് റെഡിയോവില്‍ പറയുന്നത് പോലെ അസംപ്ലിയില്‍ ഹെഡ്മാസ്റ്റര്‍ പറയും മുകളിലുള്ളവര്‍[മാലാഖമാരല്ല] താഴോട്ട് ചവറുകള്‍ ഇടുകയോ തുപ്പുകയോ ചെയ്യരുത്. മിക്കവരും അത് ചെവിക്കൊള്ളാറില്ല . ഒരു ദിവസം ടൈറ്റാനിക്കിലെ നായികാനായകന്മാരെപോലെ അന്ത്രുവും കൂട്ടുകാരും രണ്ടാംനിലയില്‍ നിന്നും താഴോട്ടു തുപ്പിക്കളിക്കുകയായിരുന്നു. കൂട്ടുകാരെല്ലാം തുപ്പിക്കഴിഞ്ഞു. അന്ത്രുവിന്റെ ഊഴമായി. എതിരില്ലാതെ മത്സരിക്കുന്ന സ്ഥാനാര്ഥിഞയുടെ വിജയഭാവത്തോടെ കാര്ക്കിച്ചു തുപ്പിയതും കഷണ്ടിക്കാരന്‍ പ്രകാശന്‍ മാസ്റ്റര്‍ മുറ്റത്തെക്കിറങ്ങിയതും ഒരുമിച്ചായിരുന്നു. ബേക്കറിക്കാരന്‍ തൊപ്പിക്കേക്കിനു മാവോഴിച്ചത് പോലെ കഷണ്ടിയുടെ സൂഷ്മം മധ്യഭാഗത്ത് തന്നെ പതിച്ചു. തിരിഞ്ഞു നോക്കിയപ്പോള്‍ അനിസ്പ്രേയുടെ പരസ്യം പോലെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. കൂട്ടുകാരെല്ലാം ക്ലാസിലെത്തി യഥാസമയം തഥാസ്ഥാനത് നിലയുറപ്പിച്ചിരിക്കുന്നു. അന്ത്രു ദയനീയമായി അവരെനോക്കി.കണ്ണില്‍ ഇരുട്ട് കയറുന്നു. കാലുകള്ക്കൊരു ബലക്കുറവ് പോലെ. ഒരേസമയം ഒന്നിനും രണ്ടിനും മുട്ടുന്നു. ഇന്നോളമില്ലാതൊരു പരവേശം. മാഷാണെങ്കില്‍ മുക്രയിട്ടുകൊണ്ട് കയരിവരുന്നുണ്ട്. ജീവിതത്തില്‍ ആദ്യത്തെ അനുഭവമാണ്. മനസ്സ് പിടിവിട്ടുപോകുന്നു. ആത്മാര്ഥമായി അന്ത്രു വിളിച്ചു പടച്ചോനേ ബദരീങ്ങളെ..[പടച്ചോന്‍ തിരിച്ചു നായിന്റെ മോനേന്നു വിളിച്ചില്ല ]. പൊതുവേ കരുമാടിക്കുട്ടന്റെ ഫിഗറുള്ള സാര്‍ ഒന്നുംകൂടി സുന്ദരനായിരിക്കുന്നു. ഒറ്റചോദ്യം മാത്രം,ആരാടാ തുപ്പിയത്?. അന്ത്രു ചുറ്റും നോക്കി. പണ്ട് കുമാരസ്വാമിയെ വിശ്വസിച്ച യദിയൂരപ്പയെ പോലെയാകുമോ?. വിശ്വാസം പോര. ശങ്കിച്ച് ശങ്കിച്ച് എഴുന്നേറ്റുനിന്ന് പറഞ്ഞു. ഞാനാണ് സാര്‍. കരച്ചിലോ പറച്ചിലോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത പരുവത്തിലായിരുന്നു ശബ്ദം. ഉം ഇവിടെ വാ. അന്ത്രു സിക്ഷവാങ്ങാന്‍ തയ്യാറായി നമ്രശിരസ്കനായി അടുത്തുചെന്നു. കൈനീട്ട്. കയ്യും നീട്ടി. തന്റെ പെന്നെടുത്ത് കയ്യില്വെച്ചു കൊടുത്തിട്ട് മാഷുപറഞ്ഞു. സത്യം പറഞ്ഞതിന് എന്റെ വക ഇത് നിനക്കിരിക്കട്ടെ. വാത്സല്യത്തോടെ പുറത്തുതട്ടി സാറഭിനന്ദിച്ചപ്പോള്‍ ഗുരുനാഥന്റെ നെറുകയില്‍ തുപ്പാത്തതില്‍ നിരാശപൂണ്ട ശിഷ്യഗണങ്ങളെ നോക്കി നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു അന്ത്രുവിന്റെ കണ്ണുകള്‍. കാരണം അതായിരുന്നു ജീവിതത്തില്‍ ആദ്യമായി അന്ത്രുവിനു കിട്ടിയ സമ്മാനം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ